Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oj Janeesh

വസ്തു രജിസ്ട്രേഷൻ ജനസൗഹൃദമാക്കിയെന്ന് മന്ത്രി ജനീഷ്

 തിരുവനന്തപുരം: പുതിയ ബജറ്റിൽ രജിസ്ട്രേഷൻ വകുപ്പിന് 27.7 കോടി രൂപ അനുവദിച്ചെന്നും ജനസൗഹൃദ പരിഷ്‌കരണങ്ങളിലൂടെ വരുമാന വർധനവിനും സുതാര്യതയ്ക്കും മുൻഗണന നൽകിയെന്നും മന്ത്രി ഒ.ജെ. ജനീഷ്.

ജനസൗഹൃദപരവും സുതാര്യവുമായ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കുവാനും നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ 2026 ഒക്ടോബർ 31-നകം സമയബന്ധിതമായി തീർപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.

ഡിജിറ്റൽ സ്റ്റാമ്പിംഗ് സംവിധാനം കൂടുതൽ മേഖലകളിലേക്കും സ്വകാര്യ ഇൻഷുറൻസ്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ പേപ്പർ രഹിത ഇടപാടുകളും വ്യവസായ സൗഹൃദാന്തരീക്ഷവും ശക്തമാകും. ദീർഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടർ വാലുവേഷൻ കേസുകൾ പരിഹരിക്കാൻ ആകർഷകമായ ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്കരിച്ചതിനൊപ്പം, 2010 മാർച്ച് 31 വരെയുള്ള പതിനായിരം രൂപയിൽ താഴെയുള്ള ചെറുകിട കുടിശികകൾ പൂർണ്ണമായും എഴുതിത്തള്ളിയത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി മാറും.

കൂടാതെ ലൈസൻസുള്ള വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വിൽപ്പന പരിധി ഒരു ലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷം രൂപയായി ഉയർത്തിയതും, കെ-ആർഇആർഎയിൽ രജിസ്റ്റർ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകൾക്ക് മുദ്രവില നിരക്ക് നാല് ശതമാനമായി കുറച്ചതും നിർമ്മാണ-ധനകാര്യ മേഖലകൾക്ക് വലിയ ഉത്തേജനം നൽകും; ഒപ്പം അണ്ടർവാല്യുവേഷൻ കേസുകളിൽ അന്തിമ ഉത്തരവിന് ശേഷവും കുടിശിക വരുത്തുന്ന തുക വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കാനുമുള്ള വ്യവസ്ഥകൾ സർക്കാരിന്‍റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്ന് ജനീഷ് പത്രക്കുറിപ്പിൽ അറിയിച്ചു.

Kerala

പാ​ർ​ട്ടി​ക്ക് ചെ​യ്യാ​വു​ന്ന​തൊ​ക്കെ ചെ​യ്തു; രാ​ഹു​ലാ​ണ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​ത്: ഒ.​ജെ. ജ​നീ​ഷ്

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ വി​ഷ​യ​ത്തി​ല്‍ പാ​ർ​ട്ടി​ക്ക് ചെ​യ്യാ​വു​ന്ന​തെ​ല്ലാം പാ​ർ​ട്ടി ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷ്. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ധാ​ര്‍​മി​ക ശോ​ഷ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

"സം​ഘ​ട​ന എ​ന്ന നി​ല​യി​ല്‍ എ​ല്ലാം കൃ​ത്യ​മാ​യി നി​റ​വേ​റ്റു​ക​യും ചെ​യ്തു. ഇ​നി പാ​ര്‍​ട്ടി പ്രി​വി​ലേ​ജ് രാ​ഹു​ലി​ന് ഇ​ല്ല. രാ​ഹു​ലാ​ണ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​ത്.'-​ജ​നീ​ഷ് വ്യ​ക്ത​മാ​ക്കി.

ആ​രോ​പ​ണ വി​ധേ​യ​നാ​യ ഇ​ട​ത് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്നു. എ​ന്നി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സി​ന് സി​പി​എം ധാ​ര്‍​മി​ക​ത ക്ലാ​സെ​ടു​ക്കു​ന്ന​ത്. ഇ​നി ആ ​ക്ലാ​സ് കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ 16 മ​ണ്ഡ​ല​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടും; യു​വ പ്രാ​തി​നി​ധ്യ​ത്തി​ലു​റ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം. ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ യോ​ഗം ചേ​ർ​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16 സീ​റ്റു​ക​ൾ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​രും, ബി​നു ചു​ള്ളി​യി​ലി​നെ ചെ​ങ്ങ​ന്നൂ​രും, ആ​റ​ൻ​മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യെ​യും മ​ത്സ​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ കെ.​എം. അ​ഭി​ജി​ത്തി​നെ നാ​ദാ​പു​ര​ത്തോ കൊ​യി​ലാ​ണ്ടി​യി​ലോ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ജി​ൻ​ഷാ​ദ് ജി​ന്നാ​സി​നാ​യി അ​രൂ​ർ മ​ണ്ഡ​ല​വും ജോ​മോ​ൻ ജോ​സി​ന് തൃ​ക്ക​രി​പ്പൂ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ജ​യ​ഘോ​ഷി​നെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ നി​യ​മ​നം: പ​ത്ര സ​മ്മേ​ള​നം വി​ളി​ച്ച് അ​ബി​ന്‍ വ​ര്‍​ക്കി

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ നി​യ​മ​ന​ത്തി​ല്‍ ഐ ​ഗ്രൂ​പ്പി​ന് അ​തൃ​പ്തി. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടാ​മ​ത് എ​ത്തി​യി​ട്ടും നി​ല​വി​ലെ ഉ​പാ​ധ്യ​ക്ഷ​നാ​യ അ​ബി​ന്‍ വ​ര്‍​ക്കി​യെ അ​വ​ഗ​ണി​ച്ച​താ​യി ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.

അ​തേ​സ​മം അ​ബി​ന്‍ വ​ര്‍​ക്കി ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു. ഇ​തി​ൽ ത​ന്‍റെ അ​തൃ​പ്തി അ​ദ്ദേ​ഹം പ​ര​സ്യ​മാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​മാ​ണ് അ​ബി​ന്‍ വ​ര്‍​ക്കി​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ജ​നീ​ഷി​ന് പു​റ​മെ ബി​നു ചു​ള്ളി​യി​ല്‍, അ​ബി​ന്‍ വ​ര്‍​ക്കി, കെ.​എം.​അ​ഭി​ജി​ത്ത് എ​ന്നി​വ​രു​ടെ പേ​രാ​യി​രു​ന്നു അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി​യേ​യും അ​ഭി​ജി​ത്തി​നെ​യും യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചു.

തു​ട​ർ​ന്നാ​ണ് ഒ.​ജെ.​ജ​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

Kerala

ഒ.​ജെ.​ജ​നീ​ഷ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്‍റ്

തി​രു​വ​ന​ന്ത​പു​രം: ഒ.​ജെ.​ജ​നീ​ഷി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​നീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​ണ് ജ​നീ​ഷ്. ബി​നു ചു​ള്ളി​യി​ലി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു. അ​ബി​ൻ വ​ര്‍​ക്കി, കെ.​എം.​അ​ഭി​ജി​ത്ത് എ​ന്നി​വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു കി​ട്ടി​യ നേ​താ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് അ​ഭി​മു​ഖം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ജ​നീ​ഷ് കെ​എ​സ്‍​യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

പെ​രു​മ്പാ​വൂ​ര്‍ പോ​ളി​ടെ​ക്നി​ക്കി​ലെ കെ​എ​സ്‍​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2007ൽ ​കെ​എ​സ്‍​യു മാ​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും 2012ൽ ​കെ​എ​സ്‍​യു തൃ​ശൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. 2017 കെ​എ​സ്‍​യു തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി.

2010 മു​ത​ൽ 2012വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2020 - 23വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

Latest News

Corehub Up